Forecast Weather using OpenWeatherMap with PHP

Kerala

  • Monday 12:12 am
  • 10th August, 2026
  • Overcast Clouds
23.01°C23.01°C
  • Humidity: 97 %
  • Wind: 0.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബിജെപി സംസ്ഥാനാധ്യക്ഷൻ കെ സുരേന്ദ്രൻ ഹെലികോപ്ടറിൽ പണം കടത്തിയെന്ന് ആരോപണം. തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി ബിജെപി അനുവദിച്ച ഹെലികോപ്ടറിൽ സുരേന്ദ്രൻ പണം കടത്തിയെന്ന് ഓൾ കേരള ആന്റി കറപ്ഷൻ ആന്റ് ഹ്യൂമൺ പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാനാധ്യക്ഷൻ ഐസക് വർഗീസ് ആണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. റോഡിലെ പരിശോധന ഒഴിവാക്കാനായി സുരേന്ദ്രൻ ഹെലികോപ്ടർ ഉപയോഗിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

റോഡിലെ പരിശോധന ഒഴിവാക്കി കള്ളപ്പണം കൊണ്ടുപോകാൻ സുരേന്ദ്രൻ ഹെലികോപ്ടർ ഉപയോഗിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെത്തിയ ദേശീയ നേതാക്കൾ വഴി പണമെത്തിയോ എന്ന് പരിശോധിക്കണം. കർണാടകയിൽനിന്നും പണം ചെക്ക്‌പോസ്റ്റ് വഴി കൊണ്ടുവന്നാൽ ഇടത് സർക്കാരിന്റെ പൊലീസ് പിടികൂടും. മറ്റ് സംസ്ഥാനങ്ങളിൽ ബിജെപി പ്രതിപക്ഷ എംഎൽഎമാരെയും എംപിമാരെയും വിലക്കെടുക്കുന്ന പ്രവണതയാണുള്ളത്. കേരളത്തിൽ അത് സാധ്യമാകാത്ത സ്ഥിതിക്ക് വോട്ടർമാരെ വിലയ്‌ക്കെടുക്കുന്നതിന് വേണ്ടി ബിജെപി പണം ഉപയോഗിക്കുകയാണെന്നും പരാതിയിൽ പറയുന്നു.തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി സംസ്ഥാനത്ത് കള്ളപ്പണമൊഴുക്കിയെന്നും അനധികൃത പണമിടപാട് സംബന്ധിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റേതായി പുറത്തു വന്ന ശബ്ദ സന്ദേശത്തിൽ അന്വേഷണം വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.

Readers Comment

Add a Comment