Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 9:43 pm
  • 9th August, 2026
  • Overcast Clouds
23.42°C23.42°C
  • Humidity: 95 %
  • Wind: 0.79 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരളത്തിലെ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരനെ സജീവമായി പരിഗണിച്ച് ഹൈക്കമാൻഡ്. പാർട്ടിയിൽ സുധാകരന് വേണ്ടി വലിയ ആവശ്യത്തെ കാര്യമായി തന്നെ പരിഗണിക്കുകയാണിപ്പോൾ കേന്ദ്ര നേതൃത്വം.നിലവിലെ കോൺഗ്രസ് അദ്ധ്യക്ഷനായ മുല്ലപ്പള്ളി രാമചന്ദ്രൻ രാജിവെക്കാനുള്ള സന്നദ്ധത കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. ഇത് കേന്ദ്ര നേതൃത്വം അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ അദ്ധ്യക്ഷൻ വരുന്നത് വരെ തുടരാനാണ് മുല്ലപ്പള്ളിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.ലോക്‌സഭ തെരഞ്ഞെടുപ്പ് വരെയായിരിക്കും പുതിയ അദ്ധ്യക്ഷന്റെ കാലാവധി. തെരഞ്ഞെടുപ്പിലെ വലിയ തോൽവിയെ തുടർന്ന് സംഘടന രംഗത്ത് വലിയ പൊളിച്ചെഴുത്ത് നടത്താനാണ് ഹൈക്കമാൻഡ് തീരുമാനം.ബൂത്ത് തലം മുതൽ തന്നെ മാറ്റം വരും. മുഴുവൻ ഡിസിസി അദ്ധ്യക്ഷൻമാരെയും മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. ജംബോ കമ്മറ്റികളിലും മാറ്റം വരും.

Readers Comment

Add a Comment