Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പിണറായി വിജയൻ രണ്ടാം സർക്കാരിൻറെ മന്ത്രിസഭയിൽ നിന്ന് കെ.കെ ശൈലജയെ ഒഴിവാക്കിയതിന് വിശദീകരണവുമായി സിപിഎം. ദേശാഭിമാനി ദിനപത്രത്തിലാണ് ഇതു സംബന്ധിച്ച് ലേഖനം എഴുതിയിരിക്കുന്നത്. കെ.കെ. ശൈലജയുൾപ്പടെയുള്ള മന്ത്രിമാരെ ഒഴിവാക്കിയതിന് സിപിഎം പിബി അംഗം എസ്. രാമചന്ദ്രൻ പിള്ളയാണ് മറുപടി നൽകുന്നത്.
എംഎൽഎമാരിലും മന്ത്രിമാരിലും ഏതെങ്കിലും ഒരാൾക്കോ കുറെപ്പേർക്കോ മാത്രമായി സംസ്ഥാന കമ്മിറ്റി നിശ്ചയിച്ച മാനദണ്ഡങ്ങളിൽ നിന്ന് ഇളവ് നൽകേണ്ടതില്ലെന്നും സംസ്ഥാന കമ്മിറ്റിയുടെ ഏകകണ്ഠമായ തീരുമാനമാണിതെന്നും ലേഖനത്തിൽ പറയുന്നു. എല്ലാ മന്ത്രിമാരും തങ്ങളുടെ ചുമതലകൾ അതിസമർഥമായി നിർവഹിച്ചവരാണ്. ഒരാളെയോ കുറെപ്പേരെയോ മാത്രം മറ്റ് അംഗങ്ങളിൽനിന്ന് വേർതിരിച്ച് പരിഗണിക്കാനാകില്ല.പാർലമെൻററി സ്ഥാനത്തേക്ക് നിയോഗിക്കുമ്പോൾ മാത്രമാണ് ഒരുപാർട്ടി പ്രവർത്തകൻ പരിഗണിക്കപ്പെട്ടുവെന്ന് കരുതുന്നത് പാർട്ടി ബോധത്തിൻറെ നിലവാരത്തകർച്ചയെയാണ് സൂചിപ്പിക്കുന്നതെന്നും എസ്ആർപി ലേഖനത്തിൽ വ്യക്തമാക്കി. ചണ്ഡീഗഢ് പാർട്ടി കോൺഗ്രസ് റിപ്പോർട്ട് ഉദ്ധരിച്ചാണ് എസ്.ആർ.പി.യുടെ വിശദീകരണം. തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങൾക്ക് വേണ്ടിയുള്ള അത്യാഗ്രഹത്തിലൂടെയും കരിയറിസത്തിലൂടെയും വെളിവാക്കപ്പെടുന്ന കട്ടിപിടിച്ച പാർലമെൻററി വ്യാമോഹം പാർട്ടി ശക്തമായ സംസ്ഥാനങ്ങളിലും ദുർബലമായ സംസ്ഥാനങ്ങളിലും വ്യാപകമാണ്. ഇത് പാർട്ടിയിലെ ഗ്രൂപ്പിസത്തിനും വിഭാഗീയതയ്ക്കുമുള്ള ഉറവിടം കൂടിയാണെന്നും ലേഖനത്തിൽ പറയുന്നു..ഒരാൾ ഒരേ സ്ഥാനത്ത് തുടരുന്നത് പാർട്ടിക്കുള്ളിൽ ആരോഗ്യകരമായ കൂട്ടായ്‌മ വളർത്തുന്നതിന് കാരണമാകും. അതുകൊണ്ടാണ് ബ്രാഞ്ച് സെക്രട്ടറിമാർ മുതൽ ജനറൽ സെക്രട്ടറി വരെയുള്ളവർക്ക് കാലപരിധിവെച്ചത്. ഈ തീരുമാനം പാർട്ടിക്കുള്ളിൽ ഐക്യം ശക്തിപ്പെടുത്തുന്നതിനും വിഭാഗീയ പ്രവണതയെ നേരിടുന്നതിനുമാണ്. ചുമതലകൾ സമർഥമായി കൈകാര്യം ചെയ്‌തവർക്ക് ഇളവ് നൽകിയാൽ 26 എം.എൽ.എ.മാർക്കും 11 മന്ത്രിമാർക്കും അത് നൽകേണ്ടി വരുമായിരുന്നു. മന്ത്രിസഭാ രൂപവത്കരണത്തിൽ വനിതകളെ അവഗണിച്ചുവെന്ന മാധ്യമപ്രചാരണത്തിൽ ഇടതുപക്ഷ സുഹൃത്തുക്കൾ അടക്കം
23.71°C








