Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:33 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ കോൺഗ്രസിൽ സമ്പൂർണ്ണ അഴിച്ചുപണിക്കൊരുങ്ങി എഐസിസി. മുഴുവൻ ഡിസിസി പ്രസിഡണ്ടുമാരെയും മാറ്റി പുതിയ പ്രസിഡണ്ടുമാരെ ഉടൻ തന്നെ തെരഞ്ഞെടുക്കും.തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കേരളത്തിലെ കോൺഗ്രസിൽ മാറ്റങ്ങളുണ്ടാവുമെന്ന സൂചന കേന്ദ്ര നേതൃത്വം നൽകിയിരുന്നു. അതിന്റെ നടത്തിപ്പിലേക്ക് കടക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.ജനപ്രതിനിധികളായ ഡിസിസി പ്രസിഡണ്ടുമാർ വരെ കോൺഗ്രസിനുണ്ടായിരുന്നു. രണ്ട് മേഖലയിലും മികച്ച പ്രവർത്തനം നടത്താൻ ഇവർക്ക് കഴിയുന്നില്ല എന്ന വിമർശനം ഉയർന്നിരുന്നു. ഇവരെയടക്കം മുഴുവൻ പ്രസിഡണ്ടുമാരെയും മാറ്റി യുവനേതൃത്വത്തെ കൊണ്ട് വരാനാണ് ആലോചന.വിഡി സതീശന് ലഭിച്ച സ്വീകാര്യതയും നേതൃമാറ്റം ഉടനടി നടപ്പിലാക്കാൻ എഐസിസി നേതൃത്വത്തെ പ്രേരിപ്പിക്കുന്നു. ഡിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാൻ തയ്യാറാണെന്ന് പാലക്കാട് എംപി കൂടിയായ വികെ ശ്രീകണ്ഠൻ പറഞ്ഞിരുന്നു.ഡിസിസി അദ്ധ്യക്ഷൻമാരെ തെരഞ്ഞെടുക്കുന്നതിൽ ഗ്രൂപ്പ് പരിഗണിക്കേണ്ടതില്ല എന്നാണ് നേതൃത്വത്തിന്റെ തീരുമാനം. കോൺഗ്രസിനെ തിരികെ കൊണ്ട് വരാനുള്ള നേതൃശേഷിയുണ്ടോ എന്നതായിരിക്കണം മാനദണ്ഡം എന്ന് കേരളത്തിന്റെ ചുമതലയുള്ള നേതാക്കളോട് എഐസിസി വിനിമയം ചെയ്തു കഴിഞ്ഞു.

Readers Comment

Add a Comment