Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 9:43 pm
  • 9th August, 2026
  • Overcast Clouds
23.42°C23.42°C
  • Humidity: 95 %
  • Wind: 0.79 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രതിപക്ഷ നേതാവിനെ പാർട്ടി ഒറ്റക്കെട്ടായി തീരുമാനിക്കുമെന്ന്  കെപിസിസി വർക്കിങ് പ്രസിഡൻ്റ് കെവി തോമസ്.പ്രതിപക്ഷ നേതൃസ്ഥാനത്തെ ചൊല്ലി പാർട്ടിയിൽ തർക്കങ്ങളില്ല. ചർച്ചകൾ നടക്കുകയാണെന്നും  മുതിർന്ന നേതാക്കൾ ഉൾപ്പെടെ എഐസിസി പ്രതിനിധികളുടേയും എംഎൽഎമാരുടേയും അഭിപ്രായങ്ങൾ പരിഗണിച്ചായിരിക്കും തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തലമുറമാറ്റം വേണമെന്നുള്ളത് അവരവരുടെ ആഗ്രഹമാണ്. സിപിഐഎമിലും തർക്കങ്ങളുണ്ടായിട്ടുണ്ടാവും. അതുപോലെയേ ഇവിടെയും ഉണ്ടായിട്ടുള്ളൂവെന്നും കെ.വി തോമസ് പറഞ്ഞു. .പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വിഡി സതീശന് ഒപ്പം പി ടി തോമസിന്റെ പേരും പരിഗണിക്കുന്നുണ്ട്. വി ഡി സതീശന് എതിരെയുള്ള മുതിർന്ന നേതാക്കളുടെ സമ്മർദം ശക്തമായതോടെയാണ് പി ടി തോമസിനെയും പരിഗണിക്കുന്നത്. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് മാറ്റരുതെന്ന് കമൽനാഥും ചിദംബരവും അടക്കമുള്ള ഉന്നത കോൺഗ്രസ് നേതാക്കൾ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടു.

Readers Comment

Add a Comment