Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:12 pm
  • 9th August, 2026
  • Light Rain
27.93°C27.93°C
  • Humidity: 78 %
  • Wind: 3.35 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ ചേർന്ന ബിജെപി യോഗത്തിൽ ബിഡിജെഎസിന് വിമർശനം. തെരഞ്ഞെടുപ്പിലെ ആർഎസ്എസ് ഏകോപനം പാളിയെന്നും  ബിഡിജെഎസ് ബാധ്യതയായെന്നും‍‍ ഭൂരിഭാഗം സ്ഥാനാർത്ഥികളും ആക്ഷേപം ഉന്നയിച്ചു.ബിജെപിയുടെ തെരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ നിയോഗിക്കപ്പെട്ട സമിതിയുടെ യോഗത്തിലാണ് ബിഡിജെഎസിനെതിരെ വിമർശനമുയർന്നത്.. മുന്നണിയ്ക്ക് ഗുണമില്ലാത്ത പാർട്ടി ബാധ്യതയാണ് ബിഡിജെഎസ്. ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശനെതിരെ പരോക്ഷ വിമർശനം ഉയർന്നു. സംസ്ഥാന അദ്ധ്യക്ഷൻ രണ്ടിടങ്ങളിൽ മത്സരിച്ചപ്പോഴുണ്ടായ നേതൃതലത്തിലെ പ്രതിസന്ധി പരിഹരിക്കാൻ സംഘടനാ സെക്രട്ടറിക്കായില്ലെന്നായിരുന്നു കുറ്റപ്പെടുത്തൽ. മുഴുവൻ സമയ പ്രവർത്തനത്തിനായി ഇറങ്ങിയിരിക്കുന്നവർക്ക് പാർട്ടി അലവൻസ് അനുവദിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

Readers Comment

Add a Comment