Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:34 pm
  • 9th August, 2026
  • Light Rain
24.57°C24.57°C
  • Humidity: 91 %
  • Wind: 1.79 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊവിഡ് ചികിത്സാ ഉപകരണങ്ങൾ പൂഴ്ത്തിവച്ചെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി.ശ്രീനിവാസിനെതിരെ തെളിവില്ലെന്ന് ഡൽഹി പൊലീസ്. ശ്രീനിവാസിനും ആരോപണ വിധേയരായ ഗൗതം ഗംഭീർ, ദിലീപ് പാണ്ഡെ എന്നിവർക്കും ഡൽഹി പൊലീസ് ക്ലീൻ ചിറ്റ് നൽകി. നേതാക്കൾ ജനങ്ങളെ സഹായിക്കുകയാണ് ചെയ്തതെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

കൊവിഡ് മരുന്നുകളുടെ വിതരണവുമായി ബന്ധപ്പെട്ട ആരോപണത്തിൽ ശ്രീനിവാസിനെ ഡൽഹി പൊലീസ് ചോദ്യം ചെയ്തിരുന്നു. കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകൾ ശ്രീനിവാസും സംഘവും ഉൾപ്പെടെ രാഷ്ട്രീയ പ്രവർത്തകർ അനധികൃതമായി വിതരണം ചെയ്യുന്നുവെന്നു ചൂണ്ടിക്കാട്ടി ദീപക് സിങ് എന്നയാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഹൈക്കോടതി അന്വേഷണത്തിന് ഡൽഹി പൊലീസിനെ ചുമതലപ്പെടുത്തി. ഇതിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ആണ് യൂത്ത് കോൺഗ്രസ് ഓഫിസിലെത്തി ശ്രീനിവാസിന്റെ മൊഴിയെടുത്തത്.

കൊവിഡുമായി ബന്ധപ്പെട്ട് ഏറെ ആളുകൾ സഹായത്തിനായി ശ്രീനിവാസിന്റെ ട്വിറ്റർ അക്കൗണ്ടിലാണു സമീപിക്കുന്നത്. ഡൽഹിലെ യൂത്ത് കോൺഗ്രസ് ഓഫിസിൽ വാർ റൂം തുറന്നാണ് ശ്രീനിവാസും സംഘവും ഓക്സിജൻ, മരുന്നു വിതരണം ഏകോപിപ്പിക്കുന്നത്. ‘SOS IYC’ എന്ന പേരിൽ പ്രവർത്തകരുടെ ശൃംഖല രൂപീകരിച്ച് വിവിധ നഗരങ്ങളിലാണ് ശ്രീനിവാസ് സമാനമായ പ്രവർത്തനങ്ങൾ നടത്തുന്നത്.

Readers Comment

Add a Comment