Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരീജയത്തിനു പിന്നാലെ പ്രതിപക്ഷ നേതാവിനെയും കെപിസിസി പ്രസിഡന്റിനേയും മാറ്റണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന് കത്ത് നൽകിയിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ്. സംസ്ഥാന കമ്മിറ്റി യോഗം ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം ധനീഷ് ലാൽ പറഞ്ഞു. നേതൃമാറ്റം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ 24 സംസ്ഥാന ഭാരവാഹികൾ കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്ത് നൽകിയെന്നായിരുന്നു വാർത്ത.
യുഡിഎഫ് കൺവീനറെ മാറ്റണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിവരം ലഭിച്ചിരുന്നു. എന്നാൽ, നേതൃത്വം മോശമാണെന്ന അഭിപ്രായം യൂത്ത് കോൺഗ്രസിന് ഇല്ലെന്നാണ് ജനറൽ സെക്രട്ടറി എം ധനീഷ് ലാൽ പറയുന്നത്. പ്രതിപക്ഷ നേതാവ് മികച്ച പ്രവർത്തനം നടത്തിയെന്നാണ് വിലയിരുത്തൽ. എഐസിസി നിരീക്ഷകൻ കേരളത്തിൽ എത്തുമ്പോൾ അഭിപ്രായം അറിയിക്കാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ സംസ്ഥാന സമിതി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ധനീഷ് ലാൽ പറഞ്ഞു.
23.4°C








