Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഉഭയകക്ഷി ചർച്ചയിൽ രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കേരള കോൺഗ്രസ്. അതേസമയം രണ്ട് മന്ത്രിസ്ഥാനം നൽകുന്നതിൽ സിപിഎം ബുദ്ധിമുട്ട് അറിയിച്ചതായാണ് റിപ്പോർട്ട്. എന്നാൽ ചർച്ച തുടരുമെന്നും സിപിഎം വോട്ട് ഒരിടത്തും കേരള കോൺഗ്രസിന് കിട്ടാതെ ഇരുന്നിട്ടില്ലെന്നും ജോസ് കെ മാണി പ്രതികരിച്ചു.
മന്ത്രിസഭാ രൂപവത്കരണമാണ് ചർച്ചയിൽ പ്രധാനം. രണ്ടാം ഘട്ടമാണ് സിപിഐ- സിപിഎം ചർച്ച നടക്കുന്നത്. തുടർന്ന് ജെഡിഎസ്, എൻസിപി കക്ഷികളുമായി ഒന്നാം ഘട്ട ചർച്ചയും നടക്കും. ആദ്യഘട്ടത്തിൽ സിപിഎം - സിപിഐ ചർച്ചയിൽ മന്ത്രിമാരുടെ എണ്ണം 21 ആക്കി തീരുമാനമായിരുന്നു. സിപിഎമ്മിന് 12ഉം സിപിഐക്ക് നാലും മന്ത്രിമാരാണുണ്ടാകുക. കേരളാ കോൺഗ്രസ് എമ്മിനും എൻസിപിക്കും ജനതാദൾ എസിനും ഓരോ മന്ത്രിമാരെ ലഭിക്കുമെന്നായിരുന്നു സൂചന. അതേസമയം, കേരള കോൺഗ്രസ് ആവശ്യപ്പെടുന്ന റവന്യൂവും കൃഷിയും ഇപ്പോൾ സിപിഐയുടെ പക്കലാണുളളത്. ഇതു വിട്ടു നൽകാൻ സിപിഐ തയ്യാറായേക്കില്ല. സിപിഎമ്മും സിപിഐയും തമ്മിൽ നടക്കുന്ന ഉഭയകക്ഷി ചർച്ചയിൽ മാത്രമേ ഇക്കാര്യത്തിൽ തീരുമാനമുണ്ടാവുകയുളളൂ. ആവശ്യപ്പെടുന്ന രണ്ട് വകുപ്പുകളും കിട്ടിയില്ലെങ്കിൽ പൊതുമരാമത്ത് വകുപ്പിലാണ് ജോസ് വിഭാഗത്തിൻറ നോട്ടം. സിപിഎം കൈവശം വച്ചിരിക്കുന്ന വകുപ്പിൽ ജി. സുധാകരൻ പൊതുമരാമത്ത് മന്ത്രിയെന്ന നിലയിൽ നല്ല രീതിയിൽ പ്രവർത്തനം കാഴ്‌ച വച്ചിരുന്നു. സിപിഐ അയഞ്ഞില്ലെങ്കിൽ ജോസ് വിഭാഗത്തിന് പൊതുമരാമത്ത് വിട്ടു നൽകാൻ സിപിഎം തയ്യാറായേക്കും.
ഇടുക്കി എംഎൽഎ റോഷി അഗസ്റ്റിൻ, കാഞ്ഞിരപ്പിള്ളി എംഎൽഎ എൻ. ജയരാജ് എന്നിവർക്ക് വേണ്ടിയാണ് കേരള കോൺഗ്രസ് ശ്രമം നടത്തുന്നത്. ഒരു മന്ത്രിസ്ഥാനമേ ലഭിക്കുകയുള്ളൂവെങ്കിൽ റോഷി അഗസ്റ്റിനായിക്കും മന്ത്രി. അതേസമയം, പാർട്ടിയുടെ ശക്തികേന്ദ്രമെന്ന് അവകാശപ്പെടുന്ന കോട്ടയത്തിന് മന്ത്രിയെ വേണമെന്ന ആവശ്യവും ശക്തമാണ്. ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ്, ഡെപ്യൂട്ടി സ്പീക്കർ ഇവയിൽ ഏതെങ്കിലും ഒന്നും എന്ന നിർദ്ദേശം വന്നാലും കേരള കോൺഗ്രസ് സ്വീകരിക്കും. അങ്ങനെയങ്കിൽ റോഷി മന്ത്രിയും എൻ. ജയരാജ് ക്യാബിനറ്റ് റാങ്കോടു കൂടിയ അടുത്ത പദിവിയിലും എത്തും
23.71°C








