Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:47 pm
  • 9th August, 2026
  • Overcast Clouds
23.14°C23.14°C
  • Humidity: 96 %
  • Wind: 0.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 ബിജെപിക്കെതിരെ തുറന്നടിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർഥി കൃഷ്ണകുമാർ. പാർട്ടി വോട്ടുകൾ തനിക്ക് ലഭിച്ചില്ലെന്നും മണ്ഡലത്തിലെ വിജയ സാധ്യത ബി.ജെ.പി. നേതൃത്വം ഒട്ടും ഉപയോഗിച്ചില്ലെന്നും കൃഷ്ണ കുമാർ ആരോപിച്ചു.

കേന്ദ്ര നേതാക്കൾ മണ്ഡലത്തിലേക്ക് എത്താത്തിന്റെ കാരണം ജില്ലാ നേതൃത്വത്തിന്റെ വീഴ്ചയാണ്. സർവ്വേ ഫലങ്ങൾ തനിക്ക് വിജയസാധ്യത പ്രവചിച്ചപ്പോൾ കുറച്ചുകൂടി ഉണർന്ന് പ്രവർത്തിക്കണമായിരുന്നു. ഒരു കലാകാരൻ ആയതുകൊണ്ടുതന്നെ വ്യക്തിപരമായ വോട്ടുകൾ ധാരാളം ഉണ്ടാകും. അതിന്റെ കൂടെ പാർട്ടി വോട്ടുകൾ കൂടെ ഉണ്ടായിരുന്നെങ്കിൽ വിജയ സാധ്യത ഉറപ്പായിരുന്നു. 2019-മായി താരതമ്യം ചെയ്യുമ്പോൾ വോട്ടുകൾ കുറഞ്ഞു.സമീപ മണ്ഡലങ്ങളിൽ ദേശീയ നേതാക്കൾ പ്രചാരണത്തിനെത്തി. മണ്ഡലത്തിനകത്താണ് എയർപോർട്ട്. ദേശീയ നേതാക്കൻമാർ എല്ലാവരും ഈ എയർപോർട്ടിലൂടെയാണ് വരുന്നതും പോകുന്നതും. എന്നിട്ടും തന്റെ മണ്ഡലത്തിൽ ആരും പ്രചാരണത്തിന് വന്നില്ല. ഇത് ജില്ലാ നേതൃത്വത്തിന്റെ വീഴ്ചയാണ്. പാർട്ടി അവസരം തന്നാൽ ഇനിയും ഇതേ മണ്ഡലത്തിൽ തന്നെ മത്സരിക്കുമെന്നും കൃഷ്ണകുമാർ പറഞ്ഞു.

Readers Comment

Add a Comment