Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:10 am
  • 10th August, 2026
  • Light Rain
25.61°C25.61°C
  • Humidity: 90 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേന്ദ്രസർക്കാർ തുടർച്ചയായി ഇന്ധന വില വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കുത്തിച്ചുയരുന്ന ഇന്ധനവില അവശ്യസാധനങ്ങളുടെ വില വർധനവിന് വഴിവെക്കും. ജനം ദുരിതമനുഭിക്കുമ്പോൾ ഇന്ധനവിലയിലെ നികുതി കുറച്ച് ആശ്വാസം നൽകാനുള്ള ഉത്തരവാദിത്തം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെയാണ് കേന്ദ്ര സർക്കാരിന്റെ ഇരുട്ടടി. കൊവിഡ് വ്യാപനം രൂക്ഷമാവുകയും മിക്ക സംസ്ഥാനങ്ങളും ലോക്ഡൗണിലേക്ക് പോകുകയും ചെയ്യുമ്പോഴാണ് എണ്ണ കമ്പനികളുടെ കൊള്ളയ്ക്ക് കേന്ദ്ര സർക്കാർ ഒത്താശ നൽകുന്നത്. ഇന്ധനവില വർധനവിലൂടെ ജനങ്ങളുടെ മേൽ അമിത നികുതി ഭാരം അടിച്ചേൽപ്പിക്കുകയാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

Readers Comment

Add a Comment