Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:28 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ബംഗാളിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നാലംഗ സംഘത്തെ അയച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മമത സർക്കാരിന് കടുത്ത മുന്നറിയിപ്പ് നൽകി കൊണ്ടു മന്ത്രാലയം കത്തയച്ചതിന് പിന്നാലെയാണ് സംഘത്തെ അന്വേഷത്തിനായി ബംഗാളിലേക്ക് അയച്ചത്.

ആഭ്യന്തര മന്ത്രാലയം അഡീഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം കൊൽക്കത്തയിലെത്തി. അക്രമ സംഭവങ്ങൾ തടയണമെന്നും വിശദമായ റിപ്പോർട്ട് തേടിയുമുള്ള കത്ത് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം ബംഗാൾ സർക്കാരിനയച്ചിരുന്നു. തുടർച്ചയായി മൂന്നാം തവണയും മമത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയായിരുന്നു ഇത്.തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് ബംഗാളിന്റെ വിവിധ ഭാഗങ്ങളിൽ തൃണമൂൽ-ബിജെപി പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടിയത്. ബിജെപി പ്രവർത്തകർക്ക് നേരെ വ്യാപകമായ ആക്രമണമുണ്ടായി. 14 ബിജെപി പ്രവർത്തകർ തൃണമൂൽ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് ബിജെപി അധ്യക്ഷൻ ജെ.പി നഡ്ഡ പറഞ്ഞു.

അക്രമസംഭങ്ങളെ കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ ആദ്യ കത്തിൽ ബംഗാൾ സർക്കാർ മറുപടി നൽകിയിരുന്നില്ല. അതിക്രമങ്ങളെ കുറിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടും ഇതുവരെ സമർപ്പിച്ചിട്ടില്ലെന്ന് നിങ്ങളെ ഓർമ്മപ്പെടുത്തുന്നു. പ്രതികരണമില്ലാത്തത് ഗൗരമായി കാണുമെന്നും ബുധനാഴ്ച ആഭ്യന്തര സെക്രട്ടറി അജയ്കുമാർ ഭല്ല അയച്ച രണ്ടാമത്തെ കത്തിൽ പറഞ്ഞു.

 

Readers Comment

Add a Comment