Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:09 am
  • 10th August, 2026
  • Light Rain
25.61°C25.61°C
  • Humidity: 90 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 സംസ്ഥാനത്ത് ഓക്‌സിജൻ വിതരണക്കാരുടെ കുത്തക നിയന്ത്രിക്കുന്നത് മുൻ ആരോഗ്യമന്ത്രിയുടെ അടുത്ത ബന്ധുക്കളാണെന്ന ആരോപണത്തിൽ കോൺഗ്രസ് നേതാവ് പിടി തോമസിന് നോട്ടീസയച്ച് പി.കെ ശ്രീമതി. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പികെ ശ്രീമതി മാനനഷ്ടക്കേസ് നൽകിയത്.

ഓക്‌സിജൻ വില കൂട്ടാനായി ഈ കമ്പനി കൃത്രിമ ക്ഷാമം ഉണ്ടാക്കുന്നു എന്നതടക്കമുള്ള ആരോണങ്ങൾ പിടി തോമസ് ഉന്നയിച്ചിരുന്നു. ആരോപണത്തിലേക്ക് മനപൂർവ്വം വലിച്ചിഴക്കുന്ന പിടി തോമസിനെതിരെ കർശന നടപടി ഉണ്ടാകുമെന്ന് പികെ ശ്രീമതി കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കി. ഇതിന് തുടർച്ചയായാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. സതേൺ എയർപ്രൊഡക്‌സുമായോ അയണക്‌സുമായോ ഒരു ബന്ധവും ഇല്ലെന്നും ശ്രീമതി വക്കീൽ നോട്ടീസിൽ വിശദീകരിക്കുന്നുണ്ട്

 

Readers Comment

Add a Comment