Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:26 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കെ. സുധാകരൻ എംപി ക്കെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാൻ അഡ്വക്കേറ്റ് ജനറലിൻ്റെ അനുമതി. ഷുഹൈബ് വധക്കേസ് വിധിയുമായി ബന്ധപ്പെട്ട് സുധാകരൻ ഹൈക്കോടതിക്കെതിരെ നടത്തിയ പരാമർശങ്ങളാണ് കോടതിയലക്ഷ്യമാണെന്ന ആരോപണം ഉയർന്നത്. ഹൈക്കോടതി അഭിഭാഷകനായ ജനാർദ്ദന ഷേണായിയുടെ ഹർജി പരിഗണിച്ചാണ് അഡ്വക്കറ്റ് ജനറൽ അനുമതി നൽകിയത്.

2019 ഓഗസ്റ്റിലാണ് ഷുഹൈബ് വധക്കേസ് സിബിഐയ്ക്ക് വിട്ടുകൊണ്ടുള്ള ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ കെ. സുധാകരൻ അപകീർത്തികരമായ പരാമർശം നടത്തിയിരുന്നു. കണ്ണൂരിലെ പൊതു യോഗത്തിലായിരുന്നു സുധാകരൻ്റെ വിവാദ പരാമർശം. ഇത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുധാകരനെതിരെ തുടർ നടപടി സ്വീകരിക്കാൻ അനുമതി തേടി അഡ്വ. ജനാർദ്ദന ഷേണായി എജിയെ സമീപിച്ചത്.

Readers Comment

Add a Comment