Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:08 am
  • 10th August, 2026
  • Light Rain
25.61°C25.61°C
  • Humidity: 90 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തദ്ദേശ സ്ഥാപനങ്ങൾ സ്വന്തമായി ലോക്ക് ഡൗൺ പ്രഖ്യാപിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിരോധനാജ്ഞ പ്രഖ്യാപിച്ചുള്ള നിയന്ത്രണങ്ങൾ മാത്രം മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. നിരോധനാജ്ഞ പ്രഖ്യാപിക്കാനുള്ള അധികാരം കലക്ടർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്കാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.തദ്ദേശ സ്ഥാപനങ്ങൾ സ്വന്തമായി ലോക്ക് ഡൗൺ പ്രഖ്യാപിക്കരുതെന്ന് മുഖ്യമന്ത്രികണ്ടെയ്ൻമെൻറ് സോണിൽ കർശന നിയന്ത്രണം പൊലീസ് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാർക്കറ്റുകൾ നിശ്ചിത സമയം വരെ മാത്രമെ പ്രവർത്തിക്കാവൂ. ഇരുചക്രവാഹനത്തിൽ ഒരാൾ മാത്രമെ യാത്ര ചെയ്യാവൂ. കുടുംബാഗങ്ങളാണെങ്കിൽ രണ്ട് പേരെ അനുവദിക്കും. എന്നാൽ ഇത്തരത്തിൽ യാത്ര ചെയ്യുന്നവർ രണ്ട് മാസ്‌ക് ധരിക്കണം. എല്ലാവരും ഇരട്ട മാസ്‌ക് ധരിക്കുന്നത് ശീലമാക്കണം. രണ്ട് തുണിമാസ്‌ക് ധരിക്കലല്ല ഒരു തുണി മാസ്‌കും ഒരു സർജിക്കൽ മാസ്‌കും ധരിക്കുന്നതാണ് ഡബിൾ മാസ്ക്കിങ് കൊണ്ടു ഉദേശിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Readers Comment

Add a Comment