Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:26 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പശ്ചിമ ബംഗാളിൽ അവസാനഘട്ട തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. കൊവിഡ്‌ പശ്ചാത്തലത്തിൽ അതീവ സുരക്ഷാക്രമീകരണങ്ങളോടെയാണ് തെരഞ്ഞെടുപ്പ് സജ്ജീകരിച്ചിരിക്കുന്നത്. എട്ട് ഘട്ടമായാണ് ബംഗാളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. അവസാന ഘട്ടത്തിൽ ബിർഭും, മുർഷിദാബാദ്‌, വടക്കൻ കൊൽക്കത്ത, മാൽഡ എന്നീ ജില്ലകളിലെ 35 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 283 സ്ഥാനാർഥികളാണ്‌ മത്സരരംഗത്തുള്ളത്. 8,493,255 വോട്ടമാരിൽ 4,370,693 പുരുഷ വോട്ടർമാരും 4,122,403 സ്‌ത്രീ വോട്ടർമാരുമാണുള്ളത്. ഇതിൽ 159 പേർ ട്രാൻസ്‌ടെൻജർമാരാണ്.5,836 പോളിങ്‌ സ്റ്റേഷനുകളിലായി 11,860 പോളിങ്‌ ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിൽ 9,216 എണ്ണം പ്രധാന ബൂത്തുകളാണ്. കൊവിഡ്‌ പശ്ചാത്തലത്തിൽ 2,644 ബൂത്തുകൾ കൂടുതലായി അനുവദിച്ചിട്ടുണ്ട്. 55.65 ശതമാനം ബൂത്തുകളിലും വെബ്‌കാസ്റ്റിങ്‌ സംവിധാനം നടപ്പാക്കിയിട്ടുണ്ട്. 20 ശതമാനം ബൂത്തുകളിലും സൂക്ഷ്‌മ നിരീക്ഷകരെ വിന്യസിച്ചിട്ടുണ്ട്. 646 കമ്പനി കേന്ദ്ര സേനയെയാണ് സുരക്ഷ ഒരുക്കുന്നതിനായി പ്രദേശങ്ങളിൽ വിന്യസിച്ചിരിക്കുന്നത്. സംഘർഷത്തെ തുടർന്ന് മാറ്റിവെച്ച സിതാൽകുച്ചി മണ്ഡലത്തിലെ തെരഞ്ഞെടുപ്പും ഇന്ന് നടത്താനാണ് തീരുമാനം. നാല്‌ പേരാണ് സിതാൽകുച്ചിയിൽ നടന്ന സംഘർഷത്തിൽ മരിച്ചത്.2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് വിശകലനം പ്രകാരം 19 മണ്ഡലങ്ങളിൽ തൃണമൂൽ കോൺഗ്രസിനും 11 മണ്ഡലങ്ങളിൽ ബിജെപിക്കും അഞ്ച് മണ്ഡലങ്ങളിൽ കോൺഗ്രസിനുമാണ് സ്വാധീനം. മാർച്ച് 27നാണ് ബംഗാളിൽ തെരഞ്ഞെടുപ്പ് ആരംഭിച്ചത്.

Readers Comment

Add a Comment