Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. നിയമസഭാ തെരഞ്ഞെടുപ്പിൻറെ അവലോകനമാണ് ഇന്നത്തെ യോഗത്തിൻറെ പ്രധാന അജണ്ട. ജില്ലാ കമ്മിറ്റികൾ നൽകുന്ന റിപ്പോർട്ട് സെക്രട്ടേറിയറ്റ് യോഗം വിശദമായി ചർച്ച ചെയ്യും.ഭരണത്തുടർച്ച ഉണ്ടാകുമെന്നാണ് സിപിഎമ്മിൻറെ പ്രാഥമിക വിലയിരുത്തൽ. 80 ന് മുകളിൽ സീറ്റുകൾ ലഭിക്കുമെന്നും അനുകൂല തരംഗം ഉണ്ടാവുകയാണെങ്കിൽ സീറ്റുകളുടെ എണ്ണൾ 100ന് മുകളിൽ എത്തുമെന്നുമാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് കൂടി പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ അന്തിമ വിലയിരുത്തൽ ഉണ്ടാകും. കൊവിഡ് ചികിത്സയിലായിരുന്ന മുഖ്യമന്ത്രി തെരഞ്ഞെടുപ്പിന് ശേഷം പങ്കെടുക്കുന്ന ആദ്യത്തെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണിത് മന്ത്രി ജി സുധാകരനെതിരെ ആലപ്പുഴയിൽ സിപിഎമ്മിനുള്ളിൽ തന്നെയുള്ള പ്രശ്നങ്ങളും ഇന്നത്തെ യോഗം ചർച്ച ചെയ്യും.
23.5°C








