Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:29 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരളത്തിന് ആവശ്യമായ വാക്സിൻ സൗജന്യമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നൽകി. കൊവിഡ് മഹാമാരിയിൽ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുള്ള സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന് സൗജന്യമായി കൊവിഡ് വാക്സിൻ നൽകുക പ്രായോഗികമല്ല. ഈ സാഹചര്യത്തിൽ കേന്ദ്രവും കേരളവും ഒരു മനസ്സോടു കൂടി പ്രവർത്തിക്കേണ്ടിയിരിക്കുന്നു എന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തിൽ ഇപ്പോൾതന്നെ ആദ്യഘട്ടം വാക്സിൻ എടുത്തവർക്ക് രണ്ടാം ഘട്ട വാക്സിൻ ലഭ്യമല്ലാത്ത സാഹചര്യമാണുള്ളത്. ഇവരെല്ലാം തന്നെ മുതിർന്ന പൗരന്മാരാണെന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. കൊവിഡ് മഹാമാരി കാരണം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സൗജന്യമായി വാക്സിൻ നല്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഭരണഘടനാപരമായ ഉത്തരവാദിത്തം ഉണ്ടെന്ന കാര്യം മറക്കരുതെന്നും കത്തിൽ പറയുന്നു.

Readers Comment

Add a Comment