Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:57 am
  • 25th June, 2026
  • Overcast Clouds
23.67°C23.67°C
  • Humidity: 95 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 ആലപ്പുഴ സിപിഎമ്മിൽ തർക്കം മൂർഛിക്കെ മന്ത്രി ജി സുധാകരനെതിരെ ഒളിയമ്പുമായി യു പ്രതിഭ എംഎൽഎ. 'പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും' എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. എന്നാൽ പോസ്റ്റിന് താഴെ സിപിഎം പ്രവർത്തകരുടെ തന്നെ പ്രതിഷേധ കമൻറുകൾ വന്നതോടെ എംഎൽഎ പോസ്റ്റ് പിൻവലിച്ചു. മന്ത്രി ജി സുധാകരനെ ലക്ഷ്യം വെച്ചാണ് ഇതെന്ന് ആക്ഷേപമുയർന്നപ്പോൾ എംഎൽഎ പോസ്റ്റിലെ ഫോട്ടോ മാറ്റി പകരം തൻറെ ചിത്രമിട്ട് തടിതപ്പി.

ഫേസ്ബുക്ക് പോസ്റ്റിൻറെ എഡിറ്റഡ് ഹിസ്റ്ററിയിൽ ഇക്കാര്യം വ്യക്തമാണ്. ഇത് ഓർക്കാതെയാണ് പോസ്റ്റ് ഡിലീറ്റ് ചെയ്യുന്നതിന് പകരം തൻറെ ഫോട്ടോ ഇട്ടത്. സംഭവം വിവാദമായതോടെ സിപിഎം നേതൃത്വം പോസ്റ്റ് പിൻവലിക്കാൻ എംഎൽഎയോട് നിർദേശിച്ചതാണെന്ന് സൂചനയുണ്ട്. എന്നാൽ ഇടത് എംഎൽഎ, പോസ്റ്റിലാണെങ്കിലും ദൈവത്തെ കൂട്ടുപിടിക്കുന്നതിൽ ചിലർ അഭിനന്ദനമറിയിക്കുകയും ചെയ്തു. എംഎൽഎ ഡിലീറ്റ് ചെയ്‌ത പോസ്റ്റിൻറെ സ്ക്രീൻഷോട്ടുകൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.ഏറെ നാളായി മന്ത്രി ജി സുധാകരനും കായംകുളം എംഎൽഎ യു പ്രതിഭയും തമ്മിൽ അഭിപ്രായഭിന്നത നിലനിൽക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ സിപിഎം കായംകുളം ഏരിയ നേതൃത്വവുമായും ഡിവൈഎഫ്ഐ നേതാക്കളുമായും നിരന്തരം കലഹത്തിലുമാണ്. കഴിഞ്ഞ ദിവസം മന്ത്രി ജി സുധാകരനെതിരെ എസ്എഫ്ഐ മുൻ വനിത നേതാവിൻറെ പരാതി കൂടി ഉയർന്നതോടെയാണ് എംഎൽഎ മന്ത്രിക്കെതിരെ ഒളിയമ്പുമായി രംഗത്തെത്തിയതെന്നാണ് സൂചന.

Readers Comment

Add a Comment