Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തിൽ ഭരണം പിടിച്ചെടുത്ത് ബി.ജെ.പി. ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലാണ് ബിജെപി ഭരണം പിടിച്ചെടുത്തത്. പഞ്ചായത്തിൽ ആശ്രമം വാർഡിനെ പ്രതിനിധീകരിക്കുന്ന ബിജെപിയിൽ നിന്നുള്ള ബിന്ദു പ്രദീപാണ് പുതിയ പ്രസിഡൻറ്.മൂന്നാം തവണയാണ് പഞ്ചായത്തിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേവല ഭൂരിപക്ഷം ഇല്ലാത്ത പഞ്ചായത്തിൽ കോൺഗ്രസ് പിന്തുണയിൽ രണ്ട് തവണ സിപിഎമ്മിലെ വിജയമ്മ ഫിലെന്ദ്രൻ പ്രസിഡൻറ് ആയെങ്കിലും പാർട്ടി നിർദേശപ്രകാരം രാജി വയ്‌ക്കുകയായിരുന്നു.പ്രസിഡൻറ് സ്ഥാനത്തേക്ക് വേണ്ടി ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിട്ടു നിന്നതോടെയാണ് ബിജെപിക്ക് പ്രസിഡൻറ് സ്ഥാനം ലഭിച്ചത്.ർ ആകെ 18 അംഗങ്ങളുള്ള പഞ്ചായത്തിൽ ബിജെപിക്കും കോൺഗ്രസിനും ആറ് വീതം അംഗങ്ങളാണുള്ളത്. അതേ സമയം സിപിഎമ്മിന് നാലും രണ്ടു ഇടതു സ്വതന്ത്രരും ഉൾപ്പെടെ ആറ് അംഗങ്ങളാണ് ഇടതു മുന്നണിക്കുള്ളത്. ബിജെപിക്ക് അധ്യക്ഷ സ്ഥാനം ലഭിക്കുന്നത് തടയാനാണ് കഴിഞ്ഞ രണ്ടു തവണയും അധ്യക്ഷ പദത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇടതു മുന്നണിക്ക് പിന്തുണ നൽകിയത്. എന്നാൽ പഞ്ചായത്തിൽ പ്രസിഡൻറ് ഇല്ലാത്തത് ദൈനംദിന പ്രവർത്തനങ്ങളെ ഉൾപ്പടെ ബാധിക്കുന്ന സ്ഥിതി വന്നതോടെയാണ് ഇത്തവണ കോൺഗ്രസ് വിട്ട് നിൽക്കാൻ തീരുമാനിച്ചത്.നാലു മാസമായുള്ള ഭരണ സ്‌തംഭനത്തിനാണ് ബിജെപിയുടെ വിജയത്തോടെ അവസാനമായിരിക്കുന്നതെന്നും പഞ്ചായത്തിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ജനങ്ങൾ തെരഞ്ഞെടുത്ത ബിജെപിയുടെ വിജയത്തിനെതിരെ പ്രവർത്തിച്ച ഇടതു വലതു മുന്നണികൾക്കുള്ള മറുപടിയാണ് ഇതെന്നും നിയുക്ത പ്രസിഡൻറിനെ അഭിനന്ദിക്കുന്നതായും ബിജെപി ജില്ലാ പ്രസിഡൻറ് എം.വി ഗോപകുമാർ പ്രതികരിച്ചു.
23.4°C








