Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:28 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിക്കേണ്ടത് എ.കെ ആന്റണിയെയും ഉമ്മൻ ചാണ്ടിയെയും ചോദ്യം ചെയ്തുകൊണ്ടാകണമെന്ന് എൻ.സി.പി നേതാവ് പി.സി ചാക്കോ.കോൺഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും നിന്ദ്യമായതും നികൃഷ്ടമായതുമായ ഒരു ഗൂഢാലോചനയുടെ ചുരുളുകളാണ് ഈ കേസിൽ അഴിയാൻ പോകുന്നത്. കെ.കരുണാകരനോട് നേരിട്ടു പടവെട്ടി വിജയിക്കാൻ കഴിയാത്ത ഭീരുത്വമാണ് എ ഗ്രൂപ്പിന്റെ നേതാക്കളെ അത്തരം ഒരു ഗൂഡാലോചനയിലേക്ക് നയിച്ചത്.

മറ്റെന്തും സഹിക്കാം താൻ ഒരു ചാരക്കേസ് പ്രതിയാണെന്ന് പാർട്ടിയിലെ സഹപ്രവർത്തകർ പോലും ആരോപിക്കുന്നത് സഹിക്കാനാകുന്നില്ലെന്ന് കരുണാകരൻ പറഞ്ഞിട്ടുണ്ട്. ഉമ്മൻ ചാണ്ടിയും എ.കെ ആന്റണിയുടെയും അറിവോടെയാണ് ഇതൊക്കെ നടക്കുന്നതെന്നും കരുണാകരൻ പറഞ്ഞിട്ടുണ്ട്.

സിബി മാത്യൂവിനെ പോലുള്ള ഉദ്യോഗസ്ഥർ നടത്തിയത് കുറ്റകരമായ ഗൂഢാലോചനയാണ്. കരുണാകരന് എതിരെ ആന്റണിയും ഉമ്മൻ ചാണ്ടിയും നടത്തിയ കോൺഗ്രസിനുള്ളിലെ ഗൂഢാലോചന. ഇതെല്ലാം കൂടി ഒന്നിച്ച് വന്നപ്പോൾ ബലിയാടായത് ഇന്ത്യയിലെ പ്രഗദ്ഭനായ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ ആണ്.

കേരളത്തിലെ കോൺഗ്രസിലെ ഗ്രൂപ്പിസത്തെ നിലയ്ക്ക് നിർത്താൻ അന്ന് ഹൈക്കമാന്റിന് കഴിഞ്ഞിരുന്നില്ല. രാഷ്ട്രീയ നേതൃത്വത്തെയും സിബി മാത്യൂസിനെ പോലെയുള്ള പൊലീസ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാതെ ഈ സംഭവത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനാകില്ലെന്നും പിസി ചാക്കോ പറഞ്ഞു.

Readers Comment

Add a Comment