Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:27 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യസഭാ തെരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാർഥികളെ ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിക്കും. ഒഴിവു വരുന്ന മൂന്ന് സീറ്റുകളിൽ നിലവിലെ നിയസഭയിലെ ഭൂരിപക്ഷം അനുസരിച്ച് രണ്ട് സീറ്റുകളിൽ ഇടതു മുന്നണിക്ക് വിജയിക്കാൻ സാധിക്കും. ഈ രണ്ടു സീറ്റുകളിലും സിപിഎം സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. ഒരു സീറ്റ് ഇടത് സഹയാത്രികനായ ചെറിയാൻ ഫിലിപ്പിന് നൽകാൻ ഏകദേശ ധാരണയായിട്ടുണ്ട്.കഴിഞ്ഞ തവണ രാജ്യസഭാ സീറ്റിൽ ഒഴിവ് വന്നപ്പോഴും ചെറിയാൻ ഫിലിപ്പിനെ പരിഗണിച്ചിരുന്നു. പക്ഷേ മുതിർന്ന നേതാക്കൾ വേണമെന്ന കേന്ദ്ര നിർദേശത്തെ തുടർന്ന് എളമരം കരീമിനെ മത്സരിപ്പിക്കുകയായിരുന്നു. എന്നാൽ ഇത്തവണ ഒരു സീറ്റ് ചെറിയാൻ ഫിലിപ്പിന് തന്നെ ലഭിച്ചേക്കും. മറ്റൊരു സീറ്റിലേക്ക് നിരവധി പേർ പരിഗണനയിലുണ്ട്. നിലവിൽ കാലവധി കഴിയുന്ന കെ.കെ.രാഗേഷിന് ഒരവസരം കൂടി നൽകണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്. മുതിർന്ന നേതാക്കൾ വേണമെന്ന തീരുമാനമാണെങ്കിൽ മന്ത്രിമാരായ ഇ.പി.ജയരാജൻ, എ.കെ.ബാലൻ, തോമസ് ഐസക്, ജി.സുധാകരൻ എന്നിവർ പരിഗണിക്കപ്പെടാം. ഇത്തവണ നിയമസഭാ മത്സരരംഗത്തില്ലാത്ത മന്ത്രിമാരാണിവർ. ഇത് കൂടാതെ നിയമസഭാ തെരഞ്ഞെടുപ്പിൻറെ അവലോകനവും ഇന്നത്തെ സെക്രട്ടേറിയറ്റ് യോഗത്തിൽ നടക്കും.

Readers Comment

Add a Comment