Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 9:43 pm
  • 9th August, 2026
  • Overcast Clouds
23.42°C23.42°C
  • Humidity: 95 %
  • Wind: 0.79 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് സിപിഐഎമ്മുകാർ പ്രതികളായ രാഷ്ട്രീയ കൊലപാതക കേസുകളുമായി ബന്ധപ്പെട്ട ദുരൂഹമരണങ്ങൾ അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മൻസൂർ വധക്കേസിലെ പ്രതിയുടെ ആത്മഹത്യയിൽ ദുരൂഹതയുണ്ട്. ഇക്കാര്യം താൻ തുടക്കത്തിൽ ചൂണ്ടിക്കാട്ടിയതാണ്. രതീഷിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിടണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

സിപിഐഎം പ്രതികളായ കൊലക്കേസുകളിൽ അസ്വാഭാവിക മരണങ്ങൾ നടക്കുന്നത് ഒറ്റപ്പെട്ട സംഭവമല്ല. കണ്ണൂരിലെ പല രാഷ്ട്രീയക്കൊലപാതക കേസുകളിലേയും പ്രതികളുടെ മരണം ഇത്തരത്തിൽ സംഭവിച്ചിട്ടുണ്ട്. ജയകൃഷ്ണൻ മാസ്റ്റർ വധക്കേസിലെയും പയ്യോളി മനോജ് വധക്കേസിലേയും പ്രതികൾ ട്രെയിൻ തട്ടി മരിച്ചു.
അരിയിൽ ഷുക്കൂർ, ഫസൽ എന്നിവരുടെ കൊലക്കേസിലെ പ്രതികൾ മൻസൂർ വധക്കേസിന് സമാനമായി ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടു. പരിശീലനം ലഭിച്ച സിപിഐഎം ഗുണ്ടകളാണ് നിഷ്ഠൂരമായ രാഷ്ട്രീയക്കൊലപാതകങ്ങൾ നടത്തുന്നത്. അവർ പൊലീസ് അന്വേഷണത്തിന്റെ പേരിൽ ആത്മഹത്യ ചെയ്‌തെന്ന് വിശ്വസിക്കാനുള്ള മൗഢ്യം കേരളീയ സമൂഹത്തിനില്ല. അതുകൊണ്ട് ഈ ദുരൂഹമരണങ്ങളുടെ സത്യാവസ്ഥ കണ്ടത്തേണ്ടതുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

Readers Comment

Add a Comment