Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:34 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മൻസൂർ വധക്കേസ് പ്രതി രതീഷിനെ മറ്റു പ്രതികൾ കെട്ടിത്തൂക്കിയതാണെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ പത്രസമ്മേളനത്തിൽ ആരോപിച്ചു. വളയത്ത് ഒരു സിപിഎം കാരന്റെ വീട്ടിലാണ് പ്രതികൾ ഒളിവിൽ താമസിച്ചത്. ഇവിടെവെച്ച് ഇവർ തമ്മിൽ തർക്കമുണ്ടായി. ഒരു പ്രാദേശിക നേതാവിനെതിരെയുണ്ടായ പരാമർശമാണ് തർക്കത്തിനിടയാക്കിയത്. ഇതോടെ അടിപിടിയായി . ആ സമയം ബോധംകെട്ട രതീഷിനെ മറ്റ് പ്രതികൾ കെട്ടിത്തൂക്കിയെന്നാണ്  നാട്ടിൽനിന്ന് ലഭിക്കുന്ന വിവരമെന്നും അദ്ദേഹം പറഞ്ഞു.പനോളി വൽസൻ എന്ന നേതാവാണ് മൻസൂർ കൊലക്കേസ് ആസൂത്രണം ചെയ്തത്. വോട്ടെടുപ്പ് ദിവസം തിരഞ്ഞെടുപ്പ് ചാർജ് ഉണ്ടായിരുന്ന സ്ഥലത്ത് പനോളി വൽസൻ വരാതിരുന്നത് സംശയകരമാണെന്നും സുധാകരൻ പറഞ്ഞു.

Readers Comment

Add a Comment