Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഭരണത്തുടർച്ചയുണ്ടായാൽ സിപിഐഎമ്മിന്റെ 23ാം പാർട്ടി കോൺഗ്രസിന് കേരളം വേദിയാകും.രാജ്യത്ത് പാർട്ടി സംഘടനാ സംവിധാനം ഏറ്റവും ശക്തമായ സംസ്ഥാനമെന്ന നിലയിലാണ് പാർട്ടി കോൺഗ്രസ് നടത്താൻ കേരളത്തെ പരിഗണിക്കുന്നത്. ഫെബ്രുവരി അവസാനം നടക്കുന്ന പാർട്ടി കോൺഗ്രസിന് മുന്നോടിയായി സംസ്ഥാനത്ത് ബ്രാഞ്ച് സമ്മേളനങ്ങൾ ജൂലൈയിൽ ആരംഭിക്കും.പാർട്ടി കോൺഗ്രസിന് ആതിഥേയത്വം വഹിക്കാനുള്ള സന്നദ്ധത സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.മുൻപ് പാർട്ടി കോൺഗ്രസുകൾ നടന്ന പാലക്കാട്, കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളെ പരിഗണിക്കില്ല.
ജൂലൈ ആദ്യവാരമാണ് ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിക്കുക. ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ ലോക്കൽ സമ്മേളനങ്ങളും ഒക്ടോബർ, നവംബർ മാസങ്ങളിൽ ഏരിയാ സമ്മേളനങ്ങളും നടക്കും. നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലായി ജില്ലാ സമ്മേളനങ്ങൾ പൂർത്തിയാക്കും. ജനുവരി അവസാനമോ, ഫെബുവരി ആദ്യമോ ആയിരിക്കും സംസ്ഥാന സമ്മേളനം.
22.56°C








