Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ബാലുശ്ശേരി ഉണ്ണിക്കുളത്ത് കോൺഗ്രസ് പാർട്ടി ഓഫിസ് തീയിട്ട് നശിപ്പിച്ചു. എൽഡിഎഫ് - യുഡിഎഫ് സംഘർഷത്തിന് പിന്നാലെയാണ് അക്രമം. കോൺഗ്രസ് പ്രവർത്തകൻ കിഴക്കേ വീട്ടിൽ ലത്തീഫിൻറെ വീടിന് നേരെ കല്ലേറും ഉണ്ടായി. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ലത്തീഫിൻറെ ഇന്നോവ കാർ തകർത്തു. പുലർച്ചെയാണ് അക്രമം നടന്നത്.ഇന്നലെ രാത്രി കരുമലയിൽ യുഡിഎഫ്-എൽഡിഎഫ് സംഘർഷമുണ്ടായിരുന്നു. യുഡിഎഫിൻറെ പ്രകടനം കടന്നു പോകുന്നതിനിടെയായിരുന്നു സംഘർഷമുണ്ടായത്. ഈ സംഘർഷത്തിൽ സിപിഎം പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് കോൺഗ്രസ് പ്രവർത്തകൻറെ വീട് ആക്രമിക്കപ്പെട്ടതും പാർട്ടി ഓഫിസിന് തീയിട്ടതും.
23.4°C








