Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:35 pm
  • 9th August, 2026
  • Light Rain
24.57°C24.57°C
  • Humidity: 91 %
  • Wind: 1.79 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഷാഫി പറമ്പിലിനെതിരെ പാലക്കാട് ഗംഭീര ജയം നേടുമെന്ന് ഇ ശ്രീധരൻ. ബിജെപിയുടെ വോട്ടുബാങ്കിനും അപ്പുറത്ത് തനിക്ക് സമാഹരിക്കാൻ പറ്റിയെന്നാണ് ശ്രീധരൻ പറയുന്നത്. പതിനായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് പാലക്കാട് താൻ പ്രതീക്ഷിക്കുന്നത്. ഇത് ഞാൻ ഊഹിച്ച് പറയുന്ന കണക്കല്ല. ബൂത്തുകൾ തോറും നടത്തിയ കണക്കെടുപ്പിൽ നിന്ന് ഇക്കാര്യം വ്യക്തമാണ്. ബിജെപി നേതൃത്വത്തിന് വളരെ ആത്മവിശ്വാസം പാലക്കാട്ടുണ്ട്. താൻ വന്നതോടെ അവരുടെ വിശ്വാസത്തിനും അപ്പുറത്തുള്ള വോട്ടുകൾ സമാഹരിക്കാൻ സാധിച്ചെന്നും ശ്രീധരൻ അവകാശപ്പെട്ടു.

തിരഞ്ഞെടുപ്പ് ഫലത്തിനെ കുറിച്ച് ഭയമില്ല. ആത്മവിശ്വാസമുള്ളത് കൊണ്ടാണ് ഞാൻ ജയിക്കുമെന്ന് പറയുന്നത്. എംഎൽഎ ഓഫീസ് പാലക്കാട് ടൗണിൽ തുറക്കാൻ കാരണം അതാണ്. അവിടെ ഹെഡ് പോസ്‌റ്റോഫീസിനടുത്ത് ഒരു വീട് കണ്ടിരുന്നു. നല്ലതാണെന്ന് കണ്ടപ്പോൾ അത് ഓഫീസാക്കി മാറ്റാമെന്ന് കരുതിയിരുന്നു. ഇത് ആർക്കും കൊടുക്കരുതെന്ന് ആദ്യമേ പറഞ്ഞുറപ്പിച്ചു. വാടകയൊന്നും അങ്ങനെ തീരുമാനിച്ചിട്ടില്ല. പാർട്ടിയല്ല അത് ഞാൻ നേരിട്ട് ചെയ്തതാണ്. പാലക്കാട് ഉള്ളപ്പോൾ എനിക്ക് താമസിക്കാൻ സൗകര്യത്തിനാണ് ആ വീട്. അത് ഓഫീസുമാക്കാൻ സാധിക്കുമെന്ന് ശ്രീധരൻ പറഞ്ഞു.

Readers Comment

Add a Comment