Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:59 am
  • 10th August, 2026
  • Broken Clouds
22.56°C22.56°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മലമ്പുഴയിൽ കോൺഗ്രസ് ബിജെപിയ്ക്ക് വോട്ട് വിറ്റെന്ന് ഇടതുമുന്നണി സ്ഥാനാർഥി എ പ്രഭാകരൻ. നാട്ടിലാകെ പാട്ടായ കാര്യം ഒളിച്ചുവെക്കേണ്ടതില്ല. കോൺഗ്രസ് മണ്ഡലത്തിൽ സജീവമായിരുന്നില്ല. ആ നിഷ്ക്രിയത്വം വോട്ട് വിൽപനയായി വേണം അനുമാനിക്കാൻ. കോൺഗ്രസും ബിജെപിയും ഒരു ബൂത്തിലാണ് തെരഞ്ഞെടുപ്പ് ദിവസം ഇരുന്നതെന്നും അദ്ദേഹം ആരോപിച്ചു. പുതുശേരി ഒഴികെ മിക്കവാറും പഞ്ചായത്തിലും അതായിരുന്നു സ്ഥിതി. വോട്ട് വിറ്റാലും സിപിഎം മികച്ച ഭൂരിപക്ഷത്തിൽ മലമ്പുഴയിൽ വിജയിക്കുമെന്നും പ്രഭാകരൻ അവകാശപ്പെട്ടു.ആരോപണത്തിന് പിന്നാലെ ആരുടെയും വോട്ട് വാങ്ങേണ്ട ആവശ്യം ബിജെപിക്ക് ഇല്ലെന്ന് എന്‍ഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാർ പ്രതികരിച്ചു. കോൺഗ്രസിന്‍റേയും സിപിഎമ്മിന്‍റേയും വോട്ടുകൾ തനിക്ക് ലഭിച്ചിട്ടുണ്ട്. അത് രണ്ട് പാർട്ടികൾക്കും എതിരെയുള്ള വികാരം കൊണ്ടാണ്. ആരുമായും ബിജെപിക്ക് കൂട്ടുകെട്ടില്ല. അടിയൊഴുക്കുകള്‍ ബിജെപിക്ക് അനുകൂലമാണ്. എല്‍ഡിഎഫ് സ്ഥാനാർഥിയുടെ ആരോപണം പരാജയ ഭീതിയിലാണെന്നും കൃഷ്ണകുമാർ കൂട്ടിച്ചേര്‍ത്തു.

Readers Comment

Add a Comment