Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 8:39 pm
  • 9th August, 2026
  • Overcast Clouds
23.54°C23.54°C
  • Humidity: 95 %
  • Wind: 0.73 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കഴക്കൂട്ടത്ത് സംഘർഷമാണെന്ന് വരുത്തി തീർക്കാൻ ശ്രമം നടന്നുവെന്ന്  കടകംപള്ളി സുരേന്ദ്രൻ. ബിജെപി സംഘടിതമായി അക്രമത്തിന് ശ്രമിക്കുകയാണ് ചെയ്‌തത്. പ്രചാരണ സമയത്തും സംഘർഷമുണ്ടാക്കാൻ ബിജെപി ശ്രമം നടത്തി. ഇന്നലെ കാട്ടായികോണത്ത് പൊലീസ് ഉദ്യോഗസ്ഥർ കാണിച്ചത് അന്യായമായ നടപടിയാണ്. കേന്ദ്ര നിരീക്ഷകരെ ഉപയോഗിച്ച് ബിജെപി നൽകിയ നിർദേശമാണ് പൊലീസ് നടപ്പാക്കിയത്. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്നും കടകംപള്ളി പറഞ്ഞു.തിരുവനന്തപുരം ജില്ലയിലെ 14 സീറ്റിലും എൽഡിഎഫിന് പ്രതീക്ഷയുണ്ട്‌. 2016നേക്കാൾ അനുകൂല തരംഗമാണ് ഇത്തവണ പ്രകടമായത്. നേമം പോലും ബിജെപിക്ക് കിട്ടില്ലെന്നും കടകംപള്ളി പറഞ്ഞു. ശബരിമല വിഷയം മറ്റൊരു രീതിയിലേക്ക് കൊണ്ടു പോയി. ജനവിധി വരുമ്പോൾ ശബരിമലയല്ല വികസനമാണ് ജനങ്ങൾ ചർച്ച ചെയ്‌തതെന്ന് മനസിലാകും. കഴക്കൂട്ടം ബിജെപി ടാർഗറ്റ് ചെയ്‌ത മണ്ഡലമാണ്. കഴക്കൂട്ടത്ത് രണ്ടാം സ്ഥാനത്ത് ബിജെപിയും മൂന്നാമത് കോൺഗ്രസും വരുമെന്നും കടകംപള്ളി വ്യക്തമാക്കി. 

Readers Comment

Add a Comment