Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:47 pm
  • 9th August, 2026
  • Light Rain
24.57°C24.57°C
  • Humidity: 91 %
  • Wind: 1.79 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

യുഡിഎഫ് സ്ഥാനാര്‍ഥി ധര്‍മജന്‍ ബോള്‍ഗാട്ടിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകർ ബൂത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ തടയുകയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതായി പരാതി. ബാലുശ്ശേരി നിയോജകമണ്ഡലത്തിലാണ് സംഭവം.

ബൂത്തില്‍ പ്രവേശിക്കാനെത്തിയ തന്നെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടയുകയായിരുന്നുവെന്നും. തന്റെ നേര്‍ക്ക് കൈയ്യോങ്ങുകയും അടിക്കാന്‍ വരികയും ചെയ്തെന്നും ധര്‍മജന്‍ പറഞ്ഞു. ശിവപുരം 187, 188 ബൂത്തില്‍ വെച്ചാണ് സംഭവമുണ്ടായത്.

സ്ഥാനാര്‍ഥി എന്ന നിലയില്‍ ബൂത്തില്‍ പ്രവേശിക്കാനുള്ള അവകാശമുണ്ടെന്നും പാസ്സ് തന്റെ കൈയ്യില്‍ ഉണ്ടായിരുന്നെന്നും ധര്‍മജന്‍ പറഞ്ഞു. എന്നാല്‍ ഏതാനും പേര്‍ തടയുകയായിരുന്നു. അത്തരത്തില്‍ തടയാനുള്ള അധികാരം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ഇല്ല. ഉദ്യോഗസ്ഥര്‍ക്കേ ഉള്ളൂ. എന്നാൽ നിലവിൽ ഈ സംഭവത്തില്‍ പരാതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Readers Comment

Add a Comment