Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:32 pm
  • 9th August, 2026
  • Light Rain
24.52°C24.52°C
  • Humidity: 91 %
  • Wind: 1.79 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മൂന്നാം ബദലിനായി ജനം വോട്ട് ചെയ്യുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. അത്തോളി മൊടക്കല്ലൂർ സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ വികസന രാഷ്‌ട്രീയത്തിന് കേരളത്തിൽ ഇടം നേടിത്തരുന്ന തെരഞ്ഞെടുപ്പായിരിക്കും ഇത്തവണത്തേതെന്ന് കെ. സുരേന്ദ്രൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.എൻഡിഎയുടെ കരുത്തുറ്റ മുന്നേറ്റം പ്രകടമാകുന്നതായിരിക്കും ഈ തെരഞ്ഞെടുപ്പെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോൾ കേരളത്തിലെ രണ്ട് മുന്നണികൾക്കും തിരിച്ചടിയുണ്ടാകുമെന്നും വോട്ടിങ് ശതമാനത്തിൽ വലിയ ഇടിവുണ്ടാകുമെന്നും കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ജനങ്ങളാണ് യജമാനന്മാരെന്നും നേമം ഉൾപ്പെടെ ഉജ്ജ്വല വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. മഞ്ചേശ്വരത്ത് മുന്നണികൾക്ക് ആശയ പാപ്പരത്വമുണ്ടെന്നും എൽഡിഎഫ് സഹായിച്ചാലും യുഡിഎഫിന് മഞ്ചേശ്വരത്ത് ജയിക്കാൻ കഴിയില്ലെന്ന് കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Readers Comment

Add a Comment