Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 9:43 pm
  • 9th August, 2026
  • Overcast Clouds
23.42°C23.42°C
  • Humidity: 95 %
  • Wind: 0.79 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പരസ്യ പ്രചാരണ സമയം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ പ്രവർത്തകരുടെ ആവേശം കൊടുമുടി കയറിത്തുടങ്ങി. ഞായറാഴ്‌ച വൈകിട്ടോടെ തെരുവിലെയും റോഡുകളിലെയും കോലാഹലങ്ങൾ നിശ്ശബ്ദമാവണമെന്നിരിക്കെ ശേഷിക്കുന്ന സമയം പരമാവധി ഉപയോഗിക്കാൻ ശ്രമിക്കുകയാണ് മുന്നണികൾ.ഇന്ന് പുലർച്ച മുതൽ സ്ഥാനാർഥികളുടെ പ്രചാരണ വാഹനങ്ങൾ ഉച്ചഭാഷിണിയിൽ വോട്ടഭ്യർഥനയുമായി റോഡുകളിലും ഇടവഴികളിലൂടെയും തലങ്ങും വിലങ്ങും ഓടുകയാണ്. എന്നാൽ വെള്ളിയാഴ്‌ച വൈകിട്ടോടെ പുറത്ത് വന്ന കൊട്ടിക്കലാശ വിലക്ക് മുന്നണികളെയാകെ നിരാശപ്പെടുത്തിയിട്ടുണ്ട്.എതിരാളികളെ ശക്തി ബോധ്യപ്പെടുത്താനുള്ള അവസരം നഷ്ടപ്പെട്ടതും ഇതിനായുള്ള മുന്നൊരുക്കങ്ങൾ വൃഥാവിലായതും തെല്ലൊന്നുമല്ല വിവിധ രാഷ്ട്രിയ കക്ഷികളെ പ്രയാസപ്പെടുത്തുന്നത്. കൊവിഡ് രോഗവ്യാപനവും ക്രമസമാധാന പ്രശ്‌നങ്ങളും കണക്കിലെടുത്താണ് കൊട്ടിക്കലാശത്തിന് തെരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നിഷേധിച്ചത്.ഇന്ന് മുതൽ വോട്ടെടുപ്പ് ദിവസമായ ചൊവ്വാഴ്‌ച വരെ ബൈക്ക് റാലികൾക്കും നിരോധനമുണ്ട്. സ്ഥാനാർഥികളുടെ പ്രചരണത്തിനൊപ്പവും ബൈക്ക് റാലി പാടില്ല. കമ്മിഷൻ്റെയും ജില്ലാ ഭരണകൂടത്തിൻ്റെയും ഉത്തരവുകളെ തുടർന്ന് നിയമവാഴ്‌ച ഉറപ്പു വരുത്താൻ പൊലിസ് തെരുവിൽ ജാഗരൂകരായി കഴിഞ്ഞു. വിലക്ക് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുമുണ്ടാകും.. അവസാനദിവസങ്ങളിൽ കൂടുതൽ ദേശീയ നേതാക്കളെ ഇറക്കി കളംപിടിക്കാനാണ് ശ്രമം.ഭരണം പിടിക്കാനും നിലനിർത്താനുമുള്ള ജീവന്മരണ പോരാട്ടത്തിലാണ് എൽഡിഎഫും യുഡിഎഫും. ബിജെപിയാകട്ടെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം ലക്ഷ്യമിടുന്നു. ആവനാഴിയിലെ എല്ലാ ആയുധങ്ങളും പ്രയോഗിക്കുകയാണ് അവസാന മണിക്കൂറുകളിൽ മൂന്നു മുന്നണികളും. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത്ഷാ, കോൺഗ്രസ് നേതാക്കളായ രാഹുൽഗാന്ധി, പ്രിയങ്കഗാന്ധി, സിപിഐഎം നേതാക്കളായ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് എന്നിങ്ങനെ നേതാക്കളെല്ലാം ഇതിനോടകം സംസ്ഥാനത്ത് എത്തിക്കഴിഞ്ഞു.

Readers Comment

Add a Comment