Forecast Weather using OpenWeatherMap with PHP

Kerala

  • Monday 12:12 am
  • 10th August, 2026
  • Overcast Clouds
23.01°C23.01°C
  • Humidity: 97 %
  • Wind: 0.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിൽ വന്നാൽ കെ. മുരളീധരൻ മന്ത്രിയാകുമെന്ന് ശശി തരൂർ എം.പി. കേരളത്തിൽ ബിജെപി വേണ്ടെന്ന സന്ദേശം നൽകി നേമത്ത് മുരളീധരൻ വിജയിക്കും. അടുത്ത 12 ദിവസം യുഡിഎഫ് പ്രവർത്തകർക്ക് നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.

മുരളീധരന്റെ വ്യക്തിത്വവും പ്രവർത്തന പരിചയവും നേമത്ത് ഗുണം ചെയ്യും. മികച്ച രീതിയിൽ മണ്ഡലത്തിൽ പ്രവർത്തിക്കാൻ കഴിയുന്ന ആളെയാണ് മത്സരിപ്പിക്കുന്നത്. മുരളീധരന്റെ സ്ഥാനാർഥിത്വം ബിജെപിക്കുള്ള സന്ദേശമാണ്. നേമം ബിജെപിക്ക് വിട്ടുകൊടുക്കില്ല. രാഷ്ട്രീയകാറ്റ് യുഡിഎഫിന് അനുകൂലമാണ്. സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിലേറുമെന്നും തരൂർ വ്യക്തമാക്കി.

Readers Comment

Add a Comment