Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:49 pm
  • 9th August, 2026
  • Light Rain
24.57°C24.57°C
  • Humidity: 91 %
  • Wind: 1.79 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്ഥാനാർത്ഥിത്വം ഹൈക്കോടതി തള്ളിയതോടെ ഗുരുവായൂരിൽ പിന്തുണ നീക്കവുമായി ബിജെപി. ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർത്ഥിയായ ദിലീപ് നായരെയാണ് ബിജെപി പിന്തുണയ്ക്കുക. മണ്ഡലത്തിൽ സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക തള്ളിയതോടെയാണ് പുതിയ നീക്കം. ഇന്നലെ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി പ്രതിനിധികളുമായി ബിജെപി നേതാക്കൾ കൂടിക്കാഴ്ച നടത്തിയിരുന്നു.നേരത്തെ, ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി എൻഡിഎയിലേക്ക് കക്ഷി ചേരുന്നതടക്കമുള്ള നീക്കങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അതിലെ സ്ഥാനാർത്ഥിയെ തന്നെ പിന്തുണയ്ക്കാനാണ് നീക്കം. അതിനുള്ള അവസാന വട്ട ചർച്ചകൾ പുരോഗമിക്കുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഫലം പ്രഖ്യാപനം വരുന്നത് വരെ പൂർണ അധികാരം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും, ഫലപ്രഖ്യാപനത്തിന് ശേഷം മാത്രമേ കോടതിക്ക് ഇടപെടാനാകൂ എന്നതാണ് ഭരണഘടനയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞിരുന്നു. ഇതിനോട് യോജിക്കുകയായിരുന്നു കോടതി. ദേവികുളത്തെ എഐഎഡിഎംകെ സ്ഥാനാർത്ഥിയുടെ ഹർജിയും ഹൈക്കോടതി തള്ളി.

 

 

Readers Comment

Add a Comment