Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:03 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 കോൺഗ്രസിൽ നിന്ന് രാജി വെച്ച പി.സി ചാക്കോയ്ക്ക് രാജ്യസഭാ സീറ്റ് ഇല്ലെന്ന് സിപിഎം. രണ്ട് സീറ്റും സിപിഎം എടുത്തേക്കും. ഇടതുമുന്നണിയിൽ സമവായത്തിന് ശ്രമം തുടരുകയാണ്. കേരളത്തിൽ നിന്നുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കാണ് അടുത്ത മാസം ഒഴിവ് വരുന്നത്. ഈ മാസം 31ന് മുമ്പ് നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കുന്ന രീതിയിലാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്രമങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.

അടുത്ത മാസം 12നായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. എന്തായാലും ഈ തെരഞ്ഞെടുപ്പിൽ പ്രധാനമായും രണ്ട് സീറ്റുകൾ എൽഡിഎഫിന് വിജയിക്കാം. ഇതിലൊരു സീറ്റ് പി സി ചാക്കോയ്ക്ക് നൽകും എന്ന നിലയിലാണ് അഭ്യൂഹങ്ങൾ ശക്തമായത്. ശരദ് പവാർ നേരിട്ട് പിണറായി വിജയനെ വിളിച്ച് ഇക്കാര്യത്തിൽ ധാരണയുണ്ടാക്കി എന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നു. ഇപ്പോൾ ഇടതുമുന്നണിയുമായി ചേർന്ന് പ്രവർത്തിക്കാനാണ് പി സി ചാക്കോ തീരുമാനിച്ചിരിക്കുന്നത്. ഈ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനിറങ്ങുമെന്നും പി സി ചാക്കോ വ്യക്തമാക്കിയിട്ടുണ്ട്.

Readers Comment

Add a Comment