Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വട്ടിയൂർക്കാവ്, കുണ്ടറ, പട്ടാമ്പി, തവനൂർ, നിലമ്പൂർ, കൽപ്പറ്റ സീറ്റുകളിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. തർക്കം തുടരുന്ന സീറ്റുകളിൽ സംസ്ഥാന നേതൃത്വം മുന്നോട്ടുവെച്ച പുതിയ ഫോർമുല ഹൈക്കമാൻഡ് വിലയിരുത്തിയ ശേഷമാകും നടപടി. വട്ടിയൂർക്കാവിലും ശക്തനായ സ്ഥാനാർത്ഥിയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു .പി.സി. വിഷ്ണുനാഥിനെയാണ് നേതൃത്വം വട്ടിയൂർക്കാവിലേക്ക് സജീവമായി പരിഗണിക്കുന്നത്. കൽപ്പറ്റയിൽ ടി. സിദ്ദിക്കിനാണ് മുൻഗണന.
നിലമ്പൂരിൽ വി.വി. പ്രകാശിനെ തന്നെ നേതൃത്വം വീണ്ടും പരിഗണിക്കുന്നു. കുണ്ടറയിൽ കല്ലട രമേശിന് സാധ്യതയേറി. പട്ടാമ്പി സീറ്റിലേക്ക് ആര്യാടൻ ഷൗക്കത്തിന്റെ പേരാണ് സംസ്ഥാന നേതൃത്വം മുന്നോട്ടുവെക്കുന്നത്. തവനൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് റിയാസ് മുക്കോളിക്കാണ് പരിഗണന.
23.71°C








