Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:09 pm
  • 9th August, 2026
  • Light Rain
28.27°C28.27°C
  • Humidity: 76 %
  • Wind: 3.01 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നാല് മണ്ഡലങ്ങളിലെ സിപിഐ സ്ഥാനാര്‍ഥികളെ ഇന്ന്‌ പ്രഖ്യാപിക്കും. ചടയമംഗലം,ഹരിപ്പാട്,പറവൂര്‍,നാട്ടിക മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുക. പ്രാദേശിക എതിര്‍പ്പിനെ അവഗണിച്ച് ചടയമംഗലത്ത് സിപിഐ ദേശീയ കൗണ്‍സില്‍ അംഗം ചിഞ്ചുറാണിക്ക് സീറ്റ് നല്‍കാനാണ് സാധ്യത. ഹരിപ്പാട് എഐഎസ്എഫ് സംസ്ഥാന ഭാരവാഹി സജി ലാലിനെയാണ് പരിഗണിക്കുന്നത്. നാട്ടിക മണ്ഡലത്തില്‍ ഗീത ഗോപിക്ക് വീണ്ടും അവസരം നല്‍കണോ എന്ന കാര്യത്തിലും സിപിഐ സംസ്ഥാന സെന്‍റർ ഇന്ന് തീരുമാനമെടുക്കും. പറവൂര്‍ മണ്ഡലത്തില്‍ ആര് വേണമെന്നതും യോഗം ചര്‍ച്ച ചെയ്യും.പൊതുസ്വതന്ത്രന്‍ എന്ന തീരുമാനത്തിലാണ് സിപിഐയുള്ളത്‌. ഇത് ആരെന്നതിലാണ് ചര്‍ച്ച നടക്കുക. 25 സീറ്റുകളില്‍ മത്സരിക്കുന്ന സിപിഐ ആദ്യ ഘട്ടത്തില്‍ 21 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചിരുന്നത്‌ 

Readers Comment

Add a Comment