Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:34 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയാവാൻ തയ്യാറെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. നേമത്ത് മത്സരിക്കാൻ തയ്യാറാണെന്ന് ഉമ്മൻ ചാണ്ടി ഹൈക്കമാൻഡിനെ അറിയിച്ചതായാണ് വിവരം.

ഉമ്മൻചാണ്ടിയോ രമേശ് ചെന്നിത്തലയോ മത്സരിക്കാൻ തയ്യാറാകണമെന്നായിരുന്നു ഹൈക്കമാൻഡിന്റെ ആവശ്യം. ഇതിന് പിന്നാലെയാണ് ഉമ്മൻ ചാണ്ടി അനുകൂല നിലപാട് സ്വീകരിച്ചത്. ഉമ്മൻ ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനായിരിക്കും സാധ്യത.

കെ മുരളീധരന്റെ പേരും നേമത്തേക്ക് സജീവമായി പരിഗണിച്ചിരുന്നു. എന്നാൽ എംപിമാർ മത്സര രംഗത്തേക്ക് വരേണ്ടതില്ലെന്ന പൊതുനിലപാടാണ് തടസം. എംപിമാർ മത്സര രംഗത്ത് ഉണ്ടാകുമോ എന്ന് നാളെ അറിയാമെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കിയത്. ഒറ്റ ഘട്ടമായി നാളെ വൈകീട്ട് പട്ടിക പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

Readers Comment

Add a Comment