Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:10 am
  • 25th June, 2026
  • Overcast Clouds
23.4°C23.4°C
  • Humidity: 95 %
  • Wind: 0.88 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നിയമസഭാ തെരഞ്ഞെടുപ്പിൽ  എംപിമാർക്ക് ഇത്തവണ കോൺ​ഗ്രസിൽ ഇളവില്ല. ഇത്തവണ മത്സരിക്കില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥി നിർണയം അന്തിമ ഘട്ടത്തിലാണെന്നും നാളെയോടെ തീരുമാനമാകുമെന്നും അദ്ദേ​ഹം  അറിയിച്ചു. കെപിസിസി അധ്യക്ഷൻ എന്ന നിലയിൽ നിലപാട് വ്യക്തമായി പറഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .അതേസമയം, സ്ഥാനാർത്ഥി നിർണയത്തിൽ പിടിമുറുക്കുകയാണ് ഗ്രൂപ്പ് നേതാക്കൾ. തെരഞ്ഞെടുപ്പിലെ വിജയ സാധ്യത ഗ്രൂപ്പുകളെ അടിസ്ഥാനമാക്കിയാണെന്ന് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തിൽ നിലപാടെടുത്തു. കെ. മുരളീധരൻ യോഗത്തിന് എത്തിയില്ല. സ്ഥാനാർത്ഥികളുടെ നിർണയത്തിനുള്ള മാനദണ്ഡമായി വിജയസാധ്യത മാത്രം ഹൈക്കമാൻഡ് മുന്നോട്ടു വയ്ക്കുമ്പോൾ കേരളത്തിൽ നിന്നുള്ള നേതാക്കൾ ഗ്രൂപ്പുകൾ വിജയസാധ്യതയുടെ പ്രധാന ഘടകമാണെന്നാണ് പറയുന്നത്.

Readers Comment

Add a Comment