Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ബിജെപിയുടെ സ്ഥാനാർത്ഥി സാധ്യതാ പട്ടികയ്ക്ക് ഇന്ന് അന്തിമ തീരുമാനമാകും. വൈകീട്ട് അഞ്ചിന് ശംഖുമുഖത്ത് വിജയ യാത്രയുടെ സമാപന സമ്മേളനത്തിൽ അമിത്ഷാ പങ്കെടുക്കും. അതിന് ശേഷം ചേരുന്ന കോർ കമ്മിറ്റി യോഗമാകും സാധ്യതാ പട്ടികക്ക് അന്തിമരൂപം നൽകുക.
ശനിയാഴ്ച ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സുരേന്ദ്രന് മേല്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വമാണ് തീരുമാനം എടുക്കേണ്ടത്. കോര്‍ കമ്മിറ്റി അംഗങ്ങള്‍ മത്സരിക്കുന്ന സീറ്റുകളില്‍ ഒറ്റപ്പേരിലേക്ക് പട്ടിക ചുരുങ്ങും. പട്ടികയ്ക്ക് ഇന്ന് തന്നെ അന്തിമരൂപം നല്‍കി കേന്ദ്ര പാര്‍ലമെന്‍ററി ബോര്‍ഡിന് നല്‍കും. പത്തിന് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനാണ് സാധ്യത.
23.67°C








