Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:01 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എൻഫോഴ്സ്മെൻറ് ഡയറക്‌ടറേറ്റിനെതിരെ(ഇഡി) മുഖ്യമന്ത്രി പിണറായി വിജയൻറെ പരാതി. കിഫ്ബിക്ക് എതിരായ ഇഡി നടപടി തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും മുഖ്യമന്തി. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻറെ രാഷ്ട്രീയ താൽപര്യപ്രകാരമാണ് എൻഫോഴ്സ്മെൻറ് ഡയറക്‌ടറേറ്റ് കിഫ്ബി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുന്നതെന്ന് പിണറായി വിജയൻ ആരോപിച്ചു.അന്വേഷണ ഏജൻസികൾ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതിനെതിരെ കമ്മീഷൻ ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ബിജെപി യാത്രയിൽ പങ്കെടുത്ത് ഫെബ്രുവരി 28ന് നിർമല സീതാരാമൻ നടത്തിയ പ്രസ്‌താവന അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിൻറ തെളിവാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്ക് അയച്ച കത്തിലാണ് മുഖ്യമന്ത്രി പരാതികൾ ഉന്നയിച്ചത്.

Readers Comment

Add a Comment