Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാന തെരഞ്ഞെടുപ്പിൽ സിപിഐ ദേശീയ നേതൃനിരയിലെ ആരും മത്സരിക്കില്ല. സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റിലെയും എക്സിക്യുട്ടീവിലെയും അംഗങ്ങളാരും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നാണ് റിപ്പോർട്ട്. ഒരാൾ മൂന്നുതവണയിൽ കൂടുതൽ മത്സരിക്കേണ്ടെന്ന മാനദണ്ഡമുള്ളതിനാൽ ബിനോയ് വിശ്വം, പന്ന്യൻ രവീന്ദ്രൻ എന്നിവർക്കു മാത്രമേ മത്സരിക്കാൻ കഴിയൂ.
എന്നാൽ, ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബിനോയ് വിശ്വം രാജ്യസഭാംഗമായതിനാൽ മത്സരിക്കില്ലെന്ന് ഉറപ്പാണ്. പന്ന്യൻ രവീന്ദ്രനുമേൽ മത്സരിക്കാൻ സമ്മർദമുണ്ടെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ല. സമീപകാല നിയമസഭാ തിരഞ്ഞെടുപ്പുകളിലെല്ലാം ദേശീയ നേതൃനിരയിലെ ഒരാളെങ്കിലും മത്സരിക്കാറുണ്ടായിരുന്നു.
23.4°C








