Forecast Weather using OpenWeatherMap with PHP

Kerala

  • Monday 12:12 am
  • 10th August, 2026
  • Overcast Clouds
23.01°C23.01°C
  • Humidity: 97 %
  • Wind: 0.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പിണറായി സർക്കാർ അധികാരത്തിലേറിയ ശേഷം എടുത്ത പ്രധാന തീരുമാനങ്ങൾ എല്ലാം ജനങ്ങളെ ദോഷകരമായി ബാധിക്കുന്നവയാണെന്നു മുൻമുഖ്യമന്ത്രിയും കോൺഗ്രസ്‌ വർക്കിംഗ്‌ കമ്മിറ്റി അംഗവുമായ ഉമ്മൻ ചാണ്ടി പറഞ്ഞു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്  PSC റാങ്ക് ലിസ്റ്റുകാർ പകരം റാങ്ക് ലിസ്റ്റുകൾ ഇല്ലാതിരുന്നിട്ടും റദ്ദാക്കനെടുത്ത തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

PSC യുടെ നിലവിലുള്ള നിയമമനുസരിച്ചു നാലരവർഷം വരെയോ അല്ലെങ്കിൽ പകരം റാങ്കലിസ്റ്റ് നിലവിൽ വരുന്നവരെയോ റാങ്ക് ലിസ്റ്റുകൾ നീതികൊടുക്കുവാൻ സർക്കാരിന് സാധിക്കും. അതിനാൽ ഉദ്യോഗാർത്ഥികളുടെ അവസരം നഷ്ടപെടുന്നില്ല. സർക്കാരിന്റെ പിടിവാശിക്കുമുൻപിൽ ഒട്ടേറെ യുവാക്കളുടെ തൊഴിൽ എന്ന സ്വപ്നമാണ് പൊലിഞ്ഞുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.


ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസ്‌ തിരുവനന്തപുരം ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ "ലക്ഷ്യ 2021" എന്ന ഏകദിന ശില്പശാല ഉൽഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി 

Readers Comment

Add a Comment