Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:30 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയുമായി സർക്കാർ കരാർ ഒപ്പിടുകയും അഴിമതി നടത്തുകയും ചെയ്തുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം നിഷേധിച്ച് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. ഒരു കമ്പനിയുമായും കരാർ ഒപ്പിട്ടിട്ടില്ലെന്നും കേരളത്തിന്റെ തീരദേശം ഒരു വിദേശ ഏജൻസിക്കും തുറന്നുകൊടുത്തിട്ടില്ലെന്നും അവർ വ്യക്തമാക്കി. തുറന്നുകൊടുക്കുന്ന പ്രശ്നവുമില്ല. മറിച്ചുള്ള ആരോപണങ്ങൾ അസംബന്ധമാണ്.

പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കെതിരായ ഒരു ഫിഷറീസ് നയവും സർക്കാർ രൂപവത്കരിച്ചിട്ടില്ല. ഇതുസംബന്ധിച്ച് ന്യൂയോർക്കിൽ ഒരു ചർച്ചയും നടന്നിട്ടില്ല.യു എന്നിന്റെ പരിപാടിയിൽ പങ്കെടുക്കാനാണ് അമേരിക്കയിൽ പോയത്. മത്സ്യത്തൊഴിലാളി സമൂഹം ഒറ്റക്കെട്ടായി നടത്തിയ പ്രക്ഷോഭത്തിന്റെ ഫലമായാണ് കേന്ദ്രസർക്കാർ വിദേശി ഡി സി ട്രോളറുകൾക്ക് അനുമതി നിഷേധിച്ചത്. അനുമതി കൊടുക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിനാണ്, സംസ്ഥാനത്തിനല്ലെന്നും മന്ത്രി പറഞ്ഞു.

 

Readers Comment

Add a Comment