Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 8:38 pm
  • 9th August, 2026
  • Overcast Clouds
23.54°C23.54°C
  • Humidity: 95 %
  • Wind: 0.73 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എംഎൽഎ സ്ഥാനം രാജിവെക്കാൻ ആലോചിച്ചിട്ടില്ല എന്ന് മാണി സി കാപ്പൻ. അത്തരം ഒരു കീഴ്വഴക്കം കേരള കോൺഗ്രസ് കാണിച്ചിട്ടില്ലെന്നാണ് കാപ്പന്റെ ന്യായീകരണം. തന്റെ ഒപ്പമുള്ളവർ സർക്കാരിൽ നിന്ന് കിട്ടിയ ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങളും പാർട്ടി സ്ഥാനങ്ങളും രാജിവയ്മെന്നും കാപ്പൻ അറിയിച്ചു.

എൻസിപി ദേശീയ നേതൃത്വം എൽഡിഎഫിനൊപ്പമാണെന്ന് കാപ്പൻ സമ്മതിച്ചു. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ മാറാതിരിക്കാൻ കഴിയില്ലെന്ന് പവാറിനെ അറിയിച്ചുവെന്നാണ് കാപ്പൻ പറയുന്നത്. സർക്കാരിൽ നിന്നും കിട്ടിയ ബോർഡ്‌ കോർപറേഷൻ അധ്യക്ഷ സ്‌ഥാനങ്ങളും പാർട്ടി സ്‌ഥാനങ്ങളും രാജി വയ്ക്കുമെന്നും പറഞ്ഞ കാപ്പൻ എംഎൽഎ സ്‌ഥാനം രാജിവക്കില്ലെന്നും വ്യക്തമാക്കി. പുതിയ പാർട്ടി രൂപീകരിച്ച് ഘടക കക്ഷിയായി യുഡിഎഫിൽ നിക്കുമെന്നാണ് കാപ്പൻ വ്യക്തമാക്കുന്നത്.നാളെ യോഗം ചേർന്ന് ഭാവി കാര്യങ്ങൾ തീരുമാനിക്കും.  പേരും നാളെ അറിയിക്കും. സംസ്‌ഥാന ഭാരവാഹികളിൽ 11 പേർ ഒപ്പം ഉണ്ടെന്നാണ് അവകാശവാദം.

Readers Comment

Add a Comment