Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പൂഞ്ഞാറിൽ തന്നെ മത്സരിക്കുമെന്ന് പി.സി.ജോർജ് വ്യക്തമാക്കി. കോൺഗ്രസ് ഒറ്റക്കെട്ടായി നിന്നില്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി വിജയനും സിപിഎമ്മിനുമായിരിക്കും ലാഭം. ഒറ്റക്കെട്ടായി മുന്നോട്ട് പോകാൻ യുഡിഎഫിനായാൽ നേരിയ ഭൂരിപക്ഷത്തിൽ യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്നും പി.സി.ജോർജ് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ തന്നെ മത്സരിക്കും. 35000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പൂഞ്ഞാറിൽ വിജയിക്കുകയും ചെയ്യും. പാലായിൽ മത്സരിച്ചാലും ജയിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ട്. താൻ മുന്നണിയിൽ ചേരുന്നതിനെ യുഡിഎഫിലെ ഏതെങ്കിലും ഘടകകക്ഷികൾ എതിർക്കുമെന്ന് കരുതുന്നില്ലെന്നും പിസി ജോർജ് പറഞ്ഞു
23.42°C








