Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:02 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വാർഷിക പദ്ധതി തയാറാക്കുന്ന യോഗങ്ങളിൽ പോലും പങ്കെടുക്കാതെ മേയർ ആര്യ രാജേന്ദ്രൻ കോർപ്പറേഷൻ ഭരണം കുട്ടിക്കളിയാക്കിയെന്ന് ആരോപിച്ച് ബിജെപി സമരം. നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നു 21കാരിയെ മേയറാക്കിയുള്ള സിപിഎം പരീക്ഷണം.  ഇത് പിൻസീറ്റ് ഡ്രൈവിങ്ങിന് തുല്യമാണ് .  നിയമസഭ തിരഞ്ഞെടുപ്പിലും ആര്യ രാജേന്ദ്രനെ സിപിഎം കളത്തിലിറക്കുമെന്ന പ്രചാരണം ശക്തമാകുന്നതിനിടെയാണ് മേയർക്കെതിരെ നിർണായക നീക്കവുമായി ബിജെപി രംഗത്തെത്തിയത്.കോർപ്പറേഷൻ വാർഷിക പദ്ധതി തയാറാക്കാനുള്ള യോഗത്തിൽ മേയറോ ഡെപ്യൂട്ടി മേയറോ പങ്കെടുത്തിരുന്നില്ല. യോഗം വിളിച്ചുകൂട്ടിയ മേയർ പാർട്ടി പരിപാടിക്കായി കണ്ണൂരിലേക്കു പോയി. ഭരണത്തെക്കുറിച്ച് ഒന്നും അറിയാതെ നേതാക്കൻമാർ പറയുന്നതനുസരിച്ച് പ്രവർത്തിക്കുന്നതു കൊണ്ടാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്നാണ് ബിജെപി ആക്ഷേപം.

Readers Comment

Add a Comment