Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 9:43 pm
  • 9th August, 2026
  • Overcast Clouds
23.42°C23.42°C
  • Humidity: 95 %
  • Wind: 0.79 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് തുടക്കമിട്ട് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നദ്ദയെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഇന്ന് പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്ന നദ്ദ ബി.ജെ.പി കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരുടെ യോഗത്തിലും പങ്കടുക്കും.വൈകീട്ട് പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം സാമുദായിക നേതാക്കളുമായി ചര്‍ച്ച നടത്തും. ഇതിനു ശേഷമാകും മുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്‌ച. നാളെ രാവിലെ തൃശൂരിലെത്തുന്ന ബി.ജെ.പി അധ്യക്ഷന്‍ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് നടക്കുന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്‌തുകൊണ്ട് തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും സംസ്ഥാന നേതൃത്വം അറിയിച്ചു.

Readers Comment

Add a Comment