Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:03 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യയില്ലെന്ന സൂചന നൽകി മുല്ലപ്പള്ളി രാമചന്ദ്രൻ. തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ താൻ തന്നെ നയിക്കണമെന്നാണ് ഹൈക്കമാൻഡ് തീരുമാനം.കെപിസിസി പ്രസിഡൻറായി തുടരും.  ഒരു മണ്ഡലത്തിൽ മാത്രം ഒതുങ്ങി നിൽക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സര സാധ്യത തള്ളിക്കളയാതെയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ മുല്ലപ്പള്ളിയുടെ പ്രതികരണങ്ങൾ. കൊയിലാണ്ടി, കൽപ്പറ്റ മണ്ഡലങ്ങളിൽ ഏതെങ്കിലുമൊന്നിൽ മത്സരിക്കുമെന്നും ഇതോടെ കെപിസിസി അധ്യക്ഷ സ്ഥാനം കെ സുധാകരൻ ഏറ്റെടുക്കുമെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 
കെപിസിസി പ്രസി‍ഡൻറ് പദവിയിൽ താത്പര്യമറിയിച്ചു കൊണ്ടുള്ള കെ സുധാകരൻ എംപിയുടെ പ്രതികരണത്തിന് പിന്നാലെയാണ് മുല്ലപ്പള്ളിയുടെ പ്രഖ്യാപനം.കെ.സുധാകരനും തന്റെ തീരുമാനം എതിർക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

Readers Comment

Add a Comment