Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കെപിസിസിയുടെ താത്കാലിക അധ്യക്ഷനായി കെ. സുധാകരൻ എത്തിയേക്കുമെന്ന് റിപ്പോർട്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ മുല്ലപ്പള്ളി രാമചന്ദ്രൻ സ്ഥാനാർത്ഥിയാകുന്ന സാഹചര്യത്തിലാണ് ഹൈക്കമാൻഡിന്റെ നീക്കം. കെപിസിസി അധ്യക്ഷനാകാനുള്ള താത്പര്യം കെ.സുധാകരൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കെ. സുധാകരനെ താത്കാലിക അധ്യക്ഷനാക്കുന്നത് ഗുണകരമാകുമെന്നാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ.
മുതിർന്ന നേതാവ് എ.കെ.ആന്റണിയുടെ പിന്തുണയും കെ. സുധാകരനുണ്ട്. പാർട്ടിക്ക് സംഘടനാപരമായി ശക്തി വർധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് തീരുമാനമെന്നാണ് സൂചന. സ്ഥാനാർത്ഥി നിർണയം പൂർത്തിയായിക്കഴിഞ്ഞാൽ ഉടൻ തന്നെ കെ. സുധാകരൻ കെപിസിസിയുടെ താത്കാലിക അധ്യക്ഷനായേക്കുമെന്നാണ് സൂചന.
23.4°C








